കക്കൂസിലെ പൈപ്പിനെന്താ ഈ വീട്ടിൽ കാര്യം❓

 B6 Builders and Developers


കക്കൂസിലെ പൈപ്പിനെന്താ ഈ വീട്ടിൽ കാര്യം❓

------------------------------🍃

നിരവധി സ്ഥലങ്ങളിൽ അത്യാവശ്യമായി രണ്ടിന് പോവുമ്പോൾ പൈപ്പിന്റെ സ്ഥാനനിർണയത്തിലെ പിഴവ് മൂലം വല്ലാതെ ബുദ്ധിമുട്ട് അനുഭവിക്കാറുണ്ട്. സാധാരണ ഇന്ത്യൻ ക്ലോസറ്റ് ആണെങ്കിൽ പാട്ടയും, ബക്കറ്റും ആണല്ലോ ബെസ്റ്റ് കോമ്പിനേഷൻ.അവർ വലിയ പ്രശ്നക്കാരല്ല.

 ഇനി നീട്ടി വലിച്ച് ഉദ്ദിഷ്ട സ്ഥാനത്ത് വെള്ളമെത്തിക്കുന്ന പൈപ്പ് തന്നെയാണെങ്കിൽ ചിലയിടങ്ങളിൽ വലിയ പ്രയാസമുണ്ടാക്കുന്നത് ഇടതു വശത്ത് സ്ഥാപിക്കുന്ന ടാപ്പുകളാണ്.

വലതു കൈ കൊണ്ട് ഭക്ഷണം കഴിക്കുക, ഇടതു കൈ കൊണ്ട് ശൗച്യം ചെയ്യുക എന്നാണല്ലോ നാട്ടുനടപ്പ്.

വാതിലടച്ചിട്ടുണ്ടല്ലോ, ആരും കാണുന്നില്ലല്ലോ എന്നൊക്കെ കരുതി ടാപ്പ് ഇടത് വശത്ത് സ്ഥാപിച്ചതു കാരണം ഇടതു കൈ കൊണ്ട് ടാപ്പ് പിടിച്ച് വലതു കൈ കൊണ്ട് കഴുകാൻ നമ്മളാരും മുതിരാറില്ല എന്നതാണെന്റെ വിശ്വാസം.
ഫലം നന്നായി വൃത്തിയാകാത്ത കൈ കൊണ്ട് തന്നെ ടാപ്പിലും പിടിച്ച് അതും മലിനമാവുന്നു.

കക്കൂസിൽ ടാപ്പുകൾ വലതു വശത്താണ് സ്ഥാപിക്കേണ്ടത്.

പോരാ.....

കൈയെത്തും ദൂരത്ത് തന്നെയാവണം ടാപ്പും.

വൃത്തിയാണല്ലോ നമ്മൾ മലയാളീസിന്റെ മെയിൻ.

ഇനി സംഗതി കഴിഞ്ഞാൽ കഴുകിയതിന് ശേഷം കൈ സോപ്പിട്ട് കഴുകുന്ന പരിപാടി ഒരു വീട്ടിലും പൊതുവെ കാണാറില്ല.

ഒരു സോപ്പ് കഷ്ണം കക്കൂസിൽ വക്കുക.

തുടക്കമെന്ന നിലക്ക് വൃത്തിയായി മലയാളത്തിൽ എഴുതിയും വക്കുക.

കൈകൾ സോപ്പിട്ട് കഴുകിയതിന് ശേഷം പുറത്തിറങ്ങുക.

എന്നാ ശരി. നമുക്ക് ധാരാളം സോപ്പിന്റെ മണമുള്ള ഷേക്ക് ഹാൻഡുകൾ കൊടുക്കാം....

___________!|🍃😍

സ്വന്തംവീട് എന്നുമൊരഭിമാനം തന്നെയല്ലേ നമുക്ക് ?
 
ക്രിസ്റ്റൽ ക്ലിയർ ആയ സ്പെസിഫിക്കേഷനോടെ, പരിചയ സമ്പന്നരായ മേൽ നോട്ടക്കാരോടുകൂടി, ബ്രാൻഡഡ്  മെറ്റീരിയൽസ്  മാത്രമുപയോഗിച്ചു, നിങ്ങളുടെ ബജറ്റിൽ നിർത്തിക്കൊണ്ടുള്ള ഹൗസിങ് പ്രോജക്ടുകൾക്കായി..

0 Comments