നമ്മൾ മലയാളികളുടെ സങ്കല്പത്തിലെ വീടും, യാഥാർഥ്യവും!!

 


B6 Builders and Developers


നമ്മൾ മലയാളികളുടെ സങ്കല്പത്തിലെ വീടും, യാഥാർഥ്യവും!!

സ്വന്തമായൊരു വീടിനെ കുറിച്ചാലോജിക്കുമ്പോൾ നമ്മുടെ മനസ്സിൽ ആദ്യമേ കുറിക്കുക "കേറിക്കിടക്കാനൊരിടാമെന്ന" ന്യായമായ ആഗ്രഹം തന്നെയാവും. പക്ഷേ...


പണിതു വരുമ്പോഴോ..?


ആവശ്യങ്ങളേക്കാളേറെഅനാവശ്യങ്ങളുടെയും ആർഭാടങ്ങളുടെയും പെരുമഴക്കാലമായിരിക്കും.


ആകെ നാലുപേർ മാത്രം താമസിക്കുന്ന വീടാണെങ്കിലും നാല്പതു പേർക്കുള്ള സൗകര്യങ്ങൾ വീട്ടിൽ വേണമെന്നു നിർബന്ധം. നിത്യേന ഒരു ചായ പോലും  ഉണ്ടാക്കാത്ത വീട്ടിലും നാലുതരം അടുക്കള നിർബന്ധം. അയലത്തെ വീട്ടിലുള്ളതെല്ലാം നമുക്കും വേണമല്ലോ. അതിനായി ഏതു ഉഗാണ്ടയിലോ / മരുഭൂമിയിലോ ചെന്ന് എത്ര കഷ്ടപ്പെട്ട് പണിയെടുക്കാനും നമ്മൾ തയ്യാർ....


ഇതുവരെ സമ്പാദിച്ചതും സമ്പാദിക്കാനിരിക്കുന്നതും മുഴുവൻ നിക്ഷേപിക്കാൻ പറ്റിയ ബാങ്കാണോ ഈ വീടെന്നു പറയുന്നത്?


ഈ നിക്ഷേപത്തിൽനിന്നു കിട്ടുന്ന ആദായം എന്തൊക്കെയാണെന്ന് നമുക്കൊന്ന് ശ്രദ്ധിക്കാം..


1. വീടെന്ന കൂട്ടിലടക്കപ്പെട്ടവർക്ക് രാവിലെ മുതൽ വൈകിട്ട് വരെ തൂത്തും തുടച്ചും, മാറാല കളഞ്ഞും നടക്കാനായ് കുറെ സ്ഥലം. 


2. വീട്ടിലുള്ളവരെല്ലാം ഓരോരൊ മുറിയിൽ കയറി വാതിൽ അടക്കുമ്പോൾ കിട്ടുന്ന ഒരു പ്രത്യേകതരം പ്രൈവസി.


3. പരസഹായമില്ലാതെ സ്വന്തം കാര്യങ്ങൾ നടപ്പിലാക്കാൻ പാടുപെടുന്ന വൃദ്ധ മാതാപിതാക്കൾക്ക് ഒരു അധിക ബാധ്യതകൂടി ഉണ്ടാക്കിക്കൊടുത്തിട്ട് ദൂരദേശത്തു പോയി കഴിയുമ്പോൾ  കിട്ടുന്ന സംതൃപ്തി.


4. ഉന്നതങ്ങളിലിരിക്കുന്ന മക്കൾ സദാ സമയവും വായനയും പഠനവുമാണെന്ന് വിശ്വസിച്ച് താഴത്തെ നിലയിൽ താമസിക്കുമ്പോൾ കിട്ടുന്ന ഒരു പ്രത്യേകതരം കുളിർമ്മ.


5. ഒരു ദിവസം പോലും സ്വാതന്ത്ര്യത്തോടെ പുറത്തു പോകാനാകാതെ, വീടിനെയും വീട്ടു സാമാനങ്ങളെയും കെട്ടിപ്പിടിച്ച് കഴിയേണ്ടി വരുമ്പോൾ കിട്ടുന്ന മാനസികോല്ലാസം.


വിവരിച്ചാൽ  തീരില്ല ഈ ലാഭക്കണക്ക്. ഇതിൽ നിന്നും ഉരുത്തിരിയുന്ന വെറും രണ്ടു ചോദ്യങ്ങൾ ബാക്കി നിർത്താം...


ചോദ്യം ഒന്ന്, വീട് നമുക്ക് വേണ്ടിയുള്ളതോ..?   അതോ നമ്മൾ വീടിനു വേണ്ടിയുള്ളതോ..? 


ചോദ്യം രണ്ട്, നമ്മുടെ അയൽവാസിയുടെ അതേ ആവശ്യങ്ങൾത്തന്നെയാണോ നമ്മുടേതും.. ??


ഇതോടൊപ്പം ചേർത്തു വായിക്കേണ്ട ചില കാര്യങ്ങളിലേക് ഒന്ന് എത്തി നോക്കാം..


1) വീട് നിങ്ങൾക്ക് ചിലവ് അല്ലാതെ ഒരു വരുമാനവും നൽകുന്നില്ല.


2) നിങ്ങളുടെ വീട് കാണുന്ന,  നിങ്ങളെ നേരിൽ അറിയാവുന്നവർ അല്ലാതെ ആരും നിങ്ങളെ അഭിനന്ദിക്കില്ല.


3) കുറച്ച് വർഷങ്ങൾക്കുള്ളിൽ തന്നെ,  ആ വീട് out dated ആകും. ചിലപ്പോൾ മക്കൾ പൊളിച്ചു പണിയും,  വിറ്റും കളഞ്ഞേക്കാം.


4) ഈ വീട് മുഴുവൻ വൃത്തിയാക്കി ഇടേണ്ടത് നിങ്ങളുടെ  തന്നെ കടമയാണ്...  


5) ഒന്നോ രണ്ടോ മുറി ഉപയോഗിക്കാൻ മാത്രം ആളുള്ളിടത്തു 5 മുറികൾ വേണോ എന്നതും,  എന്തിന് 3 മുറികൾ തന്നെ വേണോ എന്നതും നിങ്ങൾ ചിന്തിക്കുക.


6) ആ പണം കൊണ്ട് വേണമെങ്കിൽ മറ്റു സൗകര്യങ്ങൾ ഒരുക്കാം..  ഇനി ലോണിൽ ആണെങ്കിൽ കടം കുറച്ച്, സമാധാനം വർദ്ധിപ്പിക്കാം. 


100 SqFt കുറഞ്ഞാൽ, മിനിമം രണ്ടര ലക്ഷം രൂപ ചിലവിൽ കുറഞ്ഞിരിക്കും എന്നകാര്യം പ്രത്യേകം മറക്കാതിരിക്കുക.


_____________!| 🎈


നിങ്ങളുടെ മനസ് കണ്ടറിഞ്, മറ്റൊരാൾക്ക് മുന്നിൽ നിങ്ങളെ ബാധ്യതക്കാരനാവാതെ, ആവശ്യങ്ങൾക്കനുസരിച് മികച്ച ഗുണനിലവാരമുള്ള മെറ്റീരിയൽസ് മാത്രമുപയോഗിച് സ്വപ്നഭവനം നിർമ്മിക്കുന്നു..!! 


നിങ്ങളുടെ ബജറ്റിനൊപ്പം, ഇനി #ഞങ്ങളുണ്ട്!!


1985 മുതലുള്ള സേവന പാരമ്പര്യവുമായി.. ❤❤ 


നമുക്കൊരുമിച്ചുപൂർത്തിയാക്കാം നിങ്ങളുടെ സ്വപ്നഭവനം!!


🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰

കൂടുതൽ വിവരങ്ങൾക്കും, വീടുനിർമ്മാണ സംബന്ധമായ  എല്ലാവിധ സംശയ നിവാരണത്തിനും...

B6 Builders & Developers, Pala, Kottayam.
(the BUILDER at PALA).

wa.me/+919745381818

fb.com/builderatpala | m.me/builderatpala


0 Comments