വീടെന്ന സ്വപ്നവും നമ്മുടെ ആഗ്രഹങ്ങളും!!

 

B6 Builders and Developers
കല്യാണ പ്രായമായാൽ ബസ്സിലും ട്രെയിനിലും വഴിയിലും ബസ്സ്‌ സ്റ്റോപ്പിലും ഒക്കെ കണ്ണുകൾ പരതും എനിക്ക് പറ്റിയ കുട്ടി എവിടെയെങ്കിലും ഉണ്ടോ ?


വീട് എടുക്കാൻ ഉദ്ദേശിച്ചാൽ കാണുന്ന വീടുകളൊക്കെ നോക്കും, ഏതു മോഡലാണ് നമുക്ക് പറ്റിയത്.


കാർ എടുക്കാൻ ഉദ്ദേശ്യമുള്ള ആളുകൾ കാണുന്ന കാറൊക്കെ നോക്കും. ഏതാണ് നല്ലത്.


മൊബൈൽ  വാങ്ങാൻ മോഹമുള്ള ആളുകൾ കാണുന്നവരുടെ മൊബൈൽ ഒക്കെ നോക്കും ഏതാണ് ഉഷാർ. 


എന്നാൽ ഏറെ രസകരമായ സംഗതി നമ്മുടെ മനസ്സിൽ ഒരു ആഗ്രഹം മുളക്കുമ്പോൾ മാത്രമാണ്  അവയെ കുറിച്ച് നാം ചിന്തിച്ചു തുടങ്ങുന്നത്. 


ഒരു വീട് വെക്കാൻ ആഗ്രഹം ഉണ്ടാവുമ്പോൾ മാത്രമാണ് നാം അതിനെ കുറിച്ച് ആലോചിക്കുക. അതിനു മുമ്പ് എന്ത് സ്ക്വയർ ഫീറ്റ് ? സിമന്റിന് എന്ത് വില ? കമ്പിക്കു എത്രയാവും ? 


വെട്ടുകല്ലിന് ഒന്നിന് എത്ര?


മണൽ ഒരു ലോറിക്ക് എത്ര?


കരിങ്കല്ല് ഒരു ലോഡിന് എത്ര?


ഈ വക കാര്യങ്ങളൊന്നും നമ്മുടെ മനസ്സിലേക്ക് കടന്നു വരുന്നില്ല.


എന്നാൾ  വീട് നിർമ്മാണത്തിന് ഒരുങ്ങിയാലോ ? പിന്നെ 

നമ്മുടെ ചിന്തകളിൽ മുഴുവനും അത് തന്നെയാവും. അതിന്റെ ഓരോ ഘട്ടങ്ങളിലും നമ്മുടെ മനസ്സ് ആധിയും പ്രതീക്ഷയും സ്വപ്നവും കൊണ്ട് നിറയും. കാണുന്ന വീടുകളൊക്കെ നോക്കും. തരം കിട്ടിയാൽ ആ വീടിന്റെ ഉടമസ്ഥനോട് എത്രയായി എന്ന് ചോദിക്കും. 


ഓരോ കാര്യവും ഇങ്ങനെ തന്നെ..


ഒരു സമയത്ത്  നമ്മൾ ശ്രദ്ധിക്കുകയോ കണ്ടാലും കണ്ടില്ലെന്നു നടിക്കുകയോ ചെയ്യുന്ന കാര്യങ്ങളായിരിക്കും മറ്റൊരു സമയത്ത് നമ്മുടെ മനസ്സിനെ മഥിക്കുന്ന അലോസരപ്പെടുത്തുന്ന സ്വപ്നങ്ങളിൽ പോലും കടന്നു വരുന്ന വലിയ സംഗതി. 


ഓരോ കാലത്തും നമ്മുടെ അഭിനിവേശങ്ങളും  ആഗ്രഹങ്ങളും വെവ്വേറെ ആയിരിക്കും. ഒന്ന് സഫലമാകുമ്പോൾ നാം വിചാരിക്കും ഇതോടെ നമ്മുടെ ആഗ്രഹം അവസാനിച്ചു എന്ന്. പക്ഷേ ഒന്ന് സഫലമാകുന്നതോടെ അടുത്തത് നമ്മുടെ മനസ്സിൽ മുളപൊട്ടിയിട്ടുണ്ടാവും.


തീരുകയില്ല നമ്മുടെ മോഹങ്ങൾ...


അവസാനിക്കില്ല ആഗ്രഹങ്ങൾ...


ഒടുങ്ങുന്നില്ല പ്രതീക്ഷകൾ...


ചുരുക്കത്തിൽ ആഗ്രഹങ്ങളിൽ നിന്ന് ആഗ്രഹങ്ങളിലേക്കും പ്രതീക്ഷകളിൽ നിന്ന് പ്രതീക്ഷ കളിലേക്കും സ്വപ്നങ്ങളിൽ നിന്ന് സ്വപ്നങ്ങളിലേക്കും ഉള്ള അവസാനിക്കാത്ത യാത്രയാകുന്നു നമ്മുടെ ജീവിതം.


സൊ, ജീവിക്കുമ്പോൾ  നന്നായി  ജീവിക്കുക അതും  സ്വന്തംവീട്ടിൽ  അഭിമാനത്തോടെ, അതിനിനി പണമൊരു പ്രശ്നമാക്കണ്ട...


ബജറ്റ് നിങ്ങൾ തീരുമാനിക്കൂ.. ഞങ്ങളുണ്ട്  നിങ്ങൾക്കൊപ്പം, നിങ്ങളുടെ സ്വപ്നത്തിനൊപ്പം.. സ്വപ്നസൗധം പടുത്തുയർത്താൻ..


____________ 🌱🌱🎈


🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰

കൂടുതൽ വിവരങ്ങൾക്കും, വീടുനിർമ്മാണ സംബന്ധമായ  എല്ലാവിധ സംശയ നിവാരണത്തിനും...

B6 Builders & Developers, Pala, Kottayam.
(the BUILDER at PALA).

wa.me/+919745381818

fb.com/builderatpala | m.me/builderatpala

0 Comments